< Back
India

India
മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
|18 Feb 2024 5:14 PM IST
ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് നേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
ഹോട്ടലിലെ പൂന്തോട്ടത്തിൽ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടിൽനിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത്.
തേനീച്ചകളുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ചിലർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോട്ടൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.