< Back
India
കടയിൽ നിന്ന് ബിയർ മോഷ്ടിച്ച് കുടിച്ച് കുരങ്ങ്: വൈറലായി വീഡിയോ
India

കടയിൽ നിന്ന് ബിയർ മോഷ്ടിച്ച് കുടിച്ച് കുരങ്ങ്: വൈറലായി വീഡിയോ

Web Desk
|
2 Nov 2022 10:15 AM IST

വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

റായ് ബറേലി: മദ്യവിൽപനശാലയിൽ കയറി ബിയർ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങിന്റെ വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. യു.പിയിലെ റായ്ബറേലിയിലാണ് സംഭവം. കുരങ്ങിന്റെ ശല്യം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മദ്യശാല ജീവനക്കാർ പറഞ്ഞു.



പ്രദേശത്തെത്തുന്നവരിൽനിന്ന് മദ്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Tags :
Similar Posts