< Back
India

India
ബംഗാളിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; എട്ട് മരണം
|27 Aug 2023 1:21 PM IST
ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അതിശക്തമായ സ്‌ഫോടനം ആയതിനാൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുണ്ടായതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ദത്തപുക്കറിലെ നിൽഗുഞ്ച് ഏരിയയിലെ ഇരുനില വീട്ടിൽ ഞായറാഴ്ച രാവിലെ 10.40ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ വീട്ടിൽ അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.