< Back
India
Lakshmi Vijayakumar, who was undergoing treatment after falling into a manhole, passed away in Salalah.
India

റോഡ് അപകടത്തിൽ ചിന്നിച്ചിതറിയ പിതാവിന്റെ ശരീരഭാഗങ്ങൾ മകനെ​കൊണ്ട് എടുപ്പിച്ച് പൊലീസ്

Web Desk
|
21 May 2025 1:23 PM IST

പ്രദീപിന്റെ കൈയ്യിൽ ഒരു ചാക്ക് കൊടുത്ത് ഇത് നിന്റെ അച്ഛനാണെന്നും അതിനാൽ ശരീരഭാ​ഗങ്ങൾ എടുത്ത് ചാക്കിലിടാനും പൊലീസ് പറഞ്ഞതായി സുദീപ് മാധ്യമങ്ങളോട് പറഞ്ഞു

കൊൽക്കത്ത: ബം​ഗാളിലെ റോഡ് അപകടത്തിൽ മരിച്ചയാളുടെ മകനെകൊണ്ട് പിതാവിന്റെ ശരീരഭാ​ഗങ്ങൾ എടുപ്പിച്ച് പൊലീസ്. തിങ്കളാഴ്ച രാവിലെ എട്ടോടെ പുർബ ബർധമാൻ ജില്ലയിലെ ​ഗുസ്കരിയിലാണ് അപകടം ന‌ന്നത്.

ലോട്ടറി ടിക്കറ്റ് വിൽപനക്കാരനായ പ്രദീപ് കുമാർ ദാസ് വീ‌ട്ടിലേക്ക് മ‌ടങ്ങവേയാണ് ഒരു ലോറി പിന്നിൽ വന്ന് ഇടിച്ച് വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉ‌ടനെ മകൻ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ സുദീപി​ന്റെ കൈയിൽ ഒരു ചാക്ക് കൊടുത്ത് ഇത് നിന്റെ അച്ഛനാണെന്നും ശരീരഭാ​ഗങ്ങൾ എടുത്ത് ചാക്കിലിടാനും പൊലീസ് പറഞ്ഞതായി മകൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ പുർബ ബർധമാൻ പൊലീസ് സോഷ്യൽ മീഡിയയിലുടെ പുറത്ത് വി‌ട്ട വീ‍ഡിയോയിൽ തന്റെ പിതാവിന്റെ ശരീരഭാ​ഗങ്ങൾ എടുക്കാൻ പൊലീസ് നിർബന്ധിച്ചിട്ടില്ലെന്ന് സുദീപ് വിശദീകരിച്ചു.

‘ഇരയു‌ടെ മകൻ ഇത് വരെ ഒരു പരാതിയും നൽകിയിട്ടില്ല. പക്ഷെ ഞാൻ ഒരു വീഡിയോ കണ്ടതിനെ തുടർന്ന് അന്വേഷണം ന‌ടത്താൻ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെ‌ട്ടിട്ടുണ്ട്’ പുർബ ബർധമാൻ പൊലീസ് സുപ്രണ്ട് സയക് ദാസ് പറഞ്ഞു.

Similar Posts