< Back
India
ബംഗാളി നടി പല്ലവി ഡേ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ
India

ബംഗാളി നടി പല്ലവി ഡേ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

Web Desk
|
15 May 2022 6:53 PM IST

ആൺസുഹൃത്തിനൊപ്പം പല്ലവി ഒന്നിച്ചു താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്

ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേ കൊൽക്കത്തലയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ. ഗർഫയിലെ ഫ്‌ളാറ്റിൽ ഞായറാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ നടിയുടെ കുടുംബം കൊലപാതകമാണെന്ന് സംശയിക്കുന്നതായി വ്യക്തമാക്കി. കണ്ടെത്തിയ ഉടൻ നടിയെ ബാംഗൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



ആൺസുഹൃത്തിനൊപ്പം പല്ലവി ഒന്നിച്ചു താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ ജനിച്ചു വളർന്ന നടി 'മോൻ മനെ നാ' പരമ്പരയിലെ നായികയായാണ് പ്രശസ്തി നേടിയത്. 'ആമി സിറാജെർ ബീഗം' എന്ന ബംഗാളി ഷോയിലാണ് പല്ലവി ആദ്യമായി അഭിനയിച്ചത്. രേഷ്മാ ജാപി, കുഞ്ചോ ഛായ, സരസ്വതി പ്രേം എന്നിവയും നടി അഭിനയിച്ച പരമ്പരകളാണ്.

Bengali television actress Pallavi Dey found dead in her flat in Kolkata

Similar Posts