< Back
India
മൂന്നര വയസ്സുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തു കൊന്നു
India

മൂന്നര വയസ്സുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തു കൊന്നു

Web Desk
|
1 Feb 2023 4:13 PM IST

കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സംഭവം

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നര വയസ്സുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബെംഗളൂരുവിലെ കാവേരിപുരയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ 26കാരനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ- പെൺകുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സംഭവം. അടിച്ചപ്പോള്‍ ബോധരഹിതയായി എന്നാണ് യുവാവ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി മരണത്തിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായതായി തെളിഞ്ഞത്.

പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെ കാമാക്ഷിപാളയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പോക്സോ നിയമ പ്രകാരം പ്രതിക്കതിരെ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി.

വസ്ത്ര നിർമ്മാണ കമ്പനിയിലെ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. ഒരു വർഷത്തിലേറെയായി ഇവർക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2020-21 കാലത്ത് ഇന്ത്യയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 16.2% വർധനവുണ്ടായി. ദക്ഷിണേന്ത്യയില്‍ കർണാടകയിലാണ് ഏറ്റവും കൂടുതൽ ബാലപീഡന കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 7,261 കേസുകളാണ് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

Related Tags :
Similar Posts