< Back
India
നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
India

നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Web Desk
|
8 Sept 2025 7:57 PM IST

ശക്തമായ അടിയൊഴുക്ക് കാരണം കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു

മംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ വിദ്യാര്‍ഥി സംഘത്തിലെ മൂന്നുപേര്‍ കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ മുങ്ങിമരിച്ചു. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് കുമ്പാഷിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

സംഘം ഗോപടി ചെര്‍ക്കികാട് ബീച്ചില്‍ നീന്താന്‍ പോയിരുന്നു. ശക്തമായ അടിയൊഴുക്ക് കാരണം കടലില്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുകയും തിരികെ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ ആദ്യം പോയെങ്കിലും ഉച്ച 1.40 ഓടെ അവരില്‍ ഒമ്പത് പേര്‍ വീണ്ടും അതേ സ്ഥലത്ത് നീന്താന്‍ കടലില്‍ ഇറങ്ങി. നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ നാല് യുവാക്കളെ ശക്തമായ തിരമാലകളില്‍ പെട്ടു.

അവരുടെ നിലവിളി കേട്ട് ഉമേഷ് എന്ന നാട്ടുകാരന്‍ സ്ഥലത്തെത്തി നിരൂപ്പിനെ കരയ്ക്ക് വലിച്ച് രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും മറ്റ് മൂന്ന് പേരും ഒഴുകിപ്പോയിരുന്നു.

Related Tags :
Similar Posts