< Back
India
atm security guard

പ്രതീകാത്മക ചിത്രം

India

ആന്‍റി എന്നു വിളിച്ചതിന് യുവതി സെക്യൂരിറ്റി ജീവനക്കാരനെ ചെരിപ്പൂരി അടിച്ചു

Web Desk
|
26 Sept 2023 7:32 AM IST

കൂടാതെ ജീവനക്കാരനെ ചീത്ത പറയുകയും ചെയ്തു

ബെംഗളൂരു: നമ്മുടെ സമൂഹത്തില്‍ പൊതുവെ 'ആന്‍റി ' എന്നു വിളിക്കപ്പെടുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യമല്ല. ആ വിളി കേള്‍ക്കുമ്പോള്‍ പലരും അതു തിരുത്താറുമുണ്ട്. ആന്‍റി എന്നു വിളിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനെ ഒരു യുവതി ചെരിപ്പൂരി അടിച്ചു. ബെംഗളൂരുവിലാണ് സംഭവം.

അശ്വനി എന്ന യുവതി എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണയ്യ യുവതിയോട് വാതിലില്‍ നിന്നും മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടു. ആന്‍റി എന്നു വിളിച്ചുകൊണ്ടായിരുന്നു ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതയായ യുവതി ചെരിപ്പൂരി അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടാതെ ജീവനക്കാരനെ ചീത്ത പറയുകയും ചെയ്തു.

അശ്വനിക്കെതിരെ സെക്യൂരിറ്റി മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതു പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Similar Posts