< Back
India
​ഞാൻ ഗ​ർഭിണിയായിരുന്നപ്പോൾ തുടങ്ങിയതാണ്, മകന് എട്ട് വയസായിട്ടും പണി തീർന്നിട്ടില്ല; ഫ്ലൈ ഓവർ നിർമാണത്തെ ട്രോളി യുവതി

Flyover | Photo | X

India

​'ഞാൻ ഗ​ർഭിണിയായിരുന്നപ്പോൾ തുടങ്ങിയതാണ്, മകന് എട്ട് വയസായിട്ടും പണി തീർന്നിട്ടില്ല'; ഫ്ലൈ ഓവർ നിർമാണത്തെ ട്രോളി യുവതി

Web Desk
|
16 Oct 2025 5:11 PM IST

ബംഗളൂരു കോറമംഗലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2017ൽ തുടങ്ങിയ ഈജിപുര ഫ്ലൈഓവർ നിർമാണം എട്ട് വർഷമായിട്ടും പൂർത്തിയായിട്ടില്ല

ബംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ഈജിപുര മേൽപ്പാലത്തെക്കുറിച്ചുള്ള യുവതിയുടെ എക്‌സ് പോസ്റ്റ് വൈറൽ. മേൽപ്പാലത്തിന്റെ പണി അനിശ്ചിതമായി നീളുന്നതും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുമാണ് യുവതി ഒറ്റവരി പോസ്റ്റിലൂടെ തുറന്നുകാണിച്ചത്.

''തമാശയല്ല, ഞാൻ ഗർഭിണിയായ സമയത്ത് കോറമംഗലയിലേക്ക് താമസം മാറി. എന്റെ മകന് ഇപ്പോൾ എട്ട് വയസ്സായി. അവൻ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ ഫ്ലൈഓവർ നിർമാണം രണ്ടാം ക്ലാസിലെത്തിയിട്ടും തുടരുകയാണ്''- സൗമ്യ വരുൺ എന്ന യുവതി എക്‌സിൽ കുറിച്ചു. രണ്ട് ദിവസത്തിനുള്ളിൽ 3.42 ലക്ഷം പേരാണ് പോസ്റ്റ് കണ്ടത്.

ബംഗളൂരു കോറമംഗലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2017ൽ തുടങ്ങിയ ഈജിപുര ഫ്ലൈഓവർ നിർമാണം എട്ട് വർഷമായിട്ടും പൂർത്തിയായിട്ടില്ല. സിംപ്ലക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്കാണ് 2017ൽ പ്രവൃത്തിയുടെ കരാർ നൽകിയിരുന്നത്. 2022ൽ പണി നിർത്തി. ഇതുവരെ 40 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. അതിനിടെ ഫ്ലൈഓവറിന്റെ പലഭാഗങ്ങളും പൊളിഞ്ഞുപോകുന്നതായും പരാതി ഉയർന്നിരുന്നു. 2023 നവംബറിൽ നിർമാണം ബിഎസ് സിപിഎൽ ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. അടുത്ത വർഷം മാർച്ചോടെ നിർമാണ് പൂർത്തീകരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

Similar Posts