< Back
India

India
പാഠപുസ്തകത്തിലും ഇനി ഭാരത്; ശിപാർശ എൻ.സി.ഇ.ആർ.ടി അംഗീകരിച്ചു
|25 Oct 2023 2:54 PM IST
അടുത്ത വർഷം മുതൽ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലെല്ലാം ഇന്ത്യക്ക് പകരം ഭാരത് എന്നാക്കും.
ന്യൂഡൽഹി: പാഠപുസ്തകത്തിലും ഇന്ത്യക്ക് പകരം ഇനി ഭാരത് എന്നാക്കും. ഏഴംഗ ഉപദേശക സമിതിയുടെ ശിപാർശ എൻ.സി.ഇ.ആർ.ടി അംഗീകരിച്ചു. അടുത്ത വർഷം മുതൽ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലെല്ലാം ഇന്ത്യക്ക് പകരം ഭാരത് എന്നാക്കും.
ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവൻമാർക്ക് നൽകിയ കത്തിൽ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായതോടെ ഇന്ത്യ അല്ലെങ്കിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.