< Back
India

India
കേസെടുത്ത് ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാവില്ല: കെ.സി.വേണുഗോപാൽ
|19 Jan 2024 10:30 AM IST
അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്നെങ്കിൽ ഹിമന്തബിശ്വ ശർമ വിഡ്ഢി ആണെന്നും വിമർശനം
ഗുവാഹത്തി: കേസെടുത്ത് ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യാത്രയുടെ വിജയത്തിൽ അസം മുഖ്യമന്ത്രിക്ക് വിറളിയാണ്. അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്നെങ്കിൽ ഹിമന്തബിശ്വ ശർമ വിഡ്ഢി ആണെന്നും കെ.സി.വേണുഗോപാൽ വിമർശിച്ചു. ജോഡോക്കെതിരെ കേസെടുക്കുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കായിരുന്നു കെ.സി . വേണുഗോപാലിന്റ മറുപടി.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും അസമിൽ പര്യടനം തുടരും. നിമതി ഘട്ടിൽ നിന്ന് ഇന്ന് യാത്ര പര്യടനം ആരംഭിക്കും. രണ്ട് കിലോമീറ്റർ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. കാറിലും ബസിലുമായാണ് ബാക്കി യാത്ര.