< Back
India

India
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടരുന്നു
|3 March 2024 7:44 AM IST
ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ നിന്ന് യാത്ര വീണ്ടും ആരംഭിക്കും
ഇന്‍ഡോര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടരുന്നു . ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ നിന്ന് യാത്ര പുനരാരംഭിക്കും.
യാത്രയിലുടനീളം രാഹുൽ ഗാന്ധി ഗോത്ര വിഭാഗക്കാരുമായി ആശയവിനിമയം നടത്തും. ശിവപുരി ജില്ലയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മാർച്ച് ആറ് വരെയാണ് രാഹുൽ മധ്യപ്രദേശിൽ പര്യടനം നടത്തുക.
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ നിന്നാണ് യാത്ര പുനരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. മാർച്ച് ആറുവരെ മൊറേന, ഗ്വാളിയോർ, ഗുണ, രാജ്ഗഡ്, ഷാജാപുർ, ഉജ്ജയിൻ, ധാർ, രത്‌ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനിൽ പ്രവേശിക്കും.