< Back
India
ഭാരത് ജോഡോ യാത്ര;  ജമ്മു കശ്മീരിലെ ബനിഹാലിൽ പ്രവേശിച്ച യാത്ര റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പര്യടനം ആരംഭിക്കും
India

ഭാരത് ജോഡോ യാത്ര; ജമ്മു കശ്മീരിലെ ബനിഹാലിൽ പ്രവേശിച്ച യാത്ര റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പര്യടനം ആരംഭിക്കും

Web Desk
|
27 Jan 2023 8:35 AM IST

ജനുവരി 30 ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം

ജമ്മു കശ്മീർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്. ജമ്മു കശ്മീരിലെ ബനിഹാലിൽ പ്രവേശിച്ച യാത്ര റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പര്യടനം ആരംഭിക്കും. അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര. 31 കിലോമീറ്റർ ആണ് യാത്ര ഇന്ന് പര്യടനം നടത്തുക.

ശക്തമായ സുരക്ഷയാണ് ഭാരത് ജോഡോയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങൾ ഉള്ള മേഖലകളോടടുത്തതിനാൽ സേന പുതിയ നിർദേശങ്ങൾ നൽകിയേക്കും. 30 ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം.

Similar Posts