< Back
India
ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു
India

ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു

Web Desk
|
27 Jan 2023 1:54 PM IST

ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിർത്തിവെച്ചത്

ജമ്മുകശ്മീർ: ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിർത്തിവെച്ചത്. ജമ്മു കശ്മീരിൽ നിന്നും ഇന്നലെയാണ് ജോഡോ യാത്ര കശ്മീരിലേക്ക് തിരിച്ചത്. ബനിഹാലിൽ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്.

എന്നാൽ യാത്ര തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ടതിന് ശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര അടിയന്തിരമായി നിർത്തിവെക്കുകയായിരുന്നു. ഒമർ അബ്ദുള്ള അടക്കം ഇന്ന് ജോഡോ യാത്രക്കൊപ്പം ഉണ്ടായിരുന്നു.

സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ യാത്ര നിർത്തിവെക്കുമെന്ന് ജയറാം രമേശ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇന്നലെ യാത്രക്ക് അവധി നൽകിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ തുടരുകയാണെങ്കിൽ നാളെയും യാത്രക്ക് അവധി നൽകും.

Similar Posts