< Back
India

India
ഭീമ കൊറേഗാവ് കേസ്; വരവര റാവുവിന്‍റെ ജാമ്യം നീട്ടി നൽകി
|14 Oct 2021 12:05 PM IST
വരവരറാവുവിന്‍റെ ആരോഗ്യ സ്ഥിതിയും പ്രായവും പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നിർദേശം
ഭീമ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന്‍റെ ജാമ്യം നീട്ടി നൽകി. ബോംബെ ഹൈക്കോടതിയുടെതാണ് നിർദേശം. ഒക്ടോബർ 28 വരെയാണ് ജാമ്യം നീട്ടിനൽകിയത്.
വരവരറാവുവിന്‍റെ ആരോഗ്യ സ്ഥിതിയും പ്രായവും പരിഗണിച്ചാണ് നിർദേശം. ഭീമാ കോറേഗാവ് ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിൽ 2018ലാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്യുന്നത്.