< Back
India
Bhojpuri Singer Arrested For Raping Girl Posting Photos On Instagram
India

13കാരിയെ ബലാത്സംഗം ചെയ്തു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു: ഗായകന്‍ അറസ്റ്റില്‍

Web Desk
|
9 Jun 2023 1:28 PM IST

പരാതി ലഭിച്ചതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

ഗുഡ്‍ഗാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഭോജ്പുരി ഗായകന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ അഭിഷേകാണ് (21) അറസ്റ്റിലായത്. ബാബുല്‍ ബിഹാരി എന്ന പേരിലാണ് ഗായകന്‍ അറിയപ്പെടുന്നത്. പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് രാജീവ് നഗർ പ്രദേശത്ത് താമസിക്കുന്നതിനിടെ അഭിഷേക് 13കാരിയായ പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിച്ചു. എന്നിട്ട് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തി. സംഭവത്തിന് ശേഷം പെൺകുട്ടി പ്രതിയുമായി അകലം പാലിച്ചു. നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി ആരോടും പറഞ്ഞില്ല.

പെൺകുട്ടിയുടെ ചിത്രങ്ങൾ ഏതാനും ദിവസം മുമ്പ് പ്രതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ആ ചിത്രങ്ങൾ കണ്ടതോടെ പെൺകുട്ടിയെ ബന്ധുക്കള്‍ ചോദ്യംചെയ്തു. ഒടുവില്‍ നടന്നതെന്താണെന്ന് പെണ്‍കുട്ടി കുടുംബത്തോട് തുറന്നുപറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടിക്ക് കൗൺസിലിങ് നല്‍കി. പ്രതിക്കെതിരെ പോക്സോ വകുപ്പ്, ഐടി ആക്റ്റ് എന്നിവ ചുമത്തി സെക്ടര്‍ 14 പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. പരാതി ലഭിച്ചതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് വക്താവ് സുഭാഷ് ബോക്കൻ പറഞ്ഞു. സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ വിട്ടെന്നും അദ്ദേഹം അറിയിച്ചു.

Summary- A Bhojpuri singer was arrested on Thursday for allegedly raping and posting objectionable pictures of a minor girl on social media, said police.

Similar Posts