< Back
India

India
ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് മുന്നില്‍
|8 Oct 2024 8:41 AM IST
ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്
ചണ്ഡീഗഡ്: ശക്തമായ പോരാട്ടം നടക്കുന്ന ഹരിയാനയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ലീഡ് ചെയ്യുന്നു. ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്. 2009, 2015,2019 തെരഞ്ഞെടുപ്പുകളില്‍ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു. ഇത്തവണ
ബിജെപിയുടെ മഞ്ജു ഹൂഡയാണ് ഭൂപീന്ദറിന്‍റെ എതിരാളി. മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുള്ള ഹൂഡ ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.