< Back
India
പടിയിറങ്ങുന്നവരില്‍ വലിയ മീനുകളും; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ച പ്രമുഖര്‍
India

പടിയിറങ്ങുന്നവരില്‍ വലിയ മീനുകളും; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ച പ്രമുഖര്‍

Web Desk
|
7 July 2021 6:10 PM IST

അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു

കേന്ദ്ര മന്ത്രിഭ പുനസംഘടന നടന്നുകൊണ്ടിരിക്കെ പടിയിറങ്ങുന്നവരില്‍ പ്രമുഖരും ഉള്‍പ്പെടുന്നു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, രാസവസ്തു, രാസവളം വകുപ്പുമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി.

അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതിനിടെ സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂര്‍, ജി.കിഷന്‍ റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Tags :
Similar Posts