< Back
India
കോൺഗ്രസ് പോലെ വലിയ പാർട്ടിക്ക് സജീവ പ്രസിഡൻറ് വേണം: ശിവസേന
India

കോൺഗ്രസ് പോലെ വലിയ പാർട്ടിക്ക് സജീവ പ്രസിഡൻറ് വേണം: ശിവസേന

Web Desk
|
2 Oct 2021 3:17 PM IST

പാർട്ടിക്കകത്തെ സംഘർഷം കോൺഗ്രസ് ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവസേന വക്താവ് സജ്ഞയ് റാവത്ത്

കോൺഗ്രസ് പാർട്ടി ശക്തനായ പ്രസിഡൻറിനെ കാത്തിരിക്കുകയാണെന്നും ഇത്തരമൊരു വലിയ പാർട്ടിക്ക് പ്രസിഡൻറ് ഇല്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ശിവസേന വക്താവ് സജ്ഞയ് റാവത്ത്.

സജീവ പ്രസിഡൻറ് ഇല്ലാതിരിക്കുന്നത് അണികളിൽ അസന്തുഷ്ടി സൃഷ്ടിക്കുമെന്നും പാർട്ടിക്കകത്തെ സംഘർഷം കോൺഗ്രസ് ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച മുൻ പഞ്ചാബ് പ്രസിഡൻറ് അമരീന്ദർ സിങിനെ ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ടതിനെ ശിവസേനാ വക്താവ് വിമർശിച്ചിരുന്നു.

പഞ്ചാബിലെ അതിർത്തികളിൽ രാജ്യസുരക്ഷയാണ് ചർച്ചയെങ്കിൽ അമരീന്ദർ സിങിനെയല്ല, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്് ചന്നിയെയാണ് കാണേണ്ടതെന്നായിരുന്നു വിമർശനം.

Similar Posts