< Back
India
ബിഹാറിൽ കളം നിറഞ്ഞ് ദേശീയ നേതാക്കൾ; മോദിയും രാഹുൽ ഗാന്ധിയും  ഇന്ന് പ്രചരണ റാലികളിൽ പങ്കെടുക്കും

Photo| MediaOne

India

ബിഹാറിൽ കളം നിറഞ്ഞ് ദേശീയ നേതാക്കൾ; മോദിയും രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണ റാലികളിൽ പങ്കെടുക്കും

Web Desk
|
30 Oct 2025 6:47 AM IST

എൻഡിഎയുടെ പ്രകടനപത്രികയും ഇന്ന് പുറത്തിറക്കും

പറ്റ്ന: ബിഹാറിൽ അവസാനഘട്ടത്തിൽ കളം നിറഞ്ഞ് ദേശീയ നേതാക്കൾ. രാഹുൽ ഗാന്ധിയുടെ റാലികൾ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് റാലികളിലാണ് പങ്കെടുക്കുന്നത്.എൻഡിഎയുടെ പ്രകടനപത്രികയും ഇന്ന് പുറത്തിറക്കും.

ബിഹാറിൽ പ്രചരണ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. അവസാനഘട്ടത്തിൽ ദേശീയ നേതാക്കൾ എത്തിയതോടെചിത്രം തെളിഞ്ഞു. സംസ്ഥാനത്ത് തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് വിവിധ റാലികളിൽ പങ്കെടുക്കും. വോട്ട് കൊള്ള വീണ്ടും ബിജെപിക്കെതിരെ പ്രചാരണരംഗം തിരിക്കുകയാണ് രാഹുൽ.

മുസഫർപൂരിലും ഛപ്രയിലുമായി നടക്കുന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. 2 ജില്ലകളിലായി 44 മണ്ഡലങ്ങളിലെ വോട്ടർമാരെ മോദി അഭിസംബോധന ചെയ്യും. മഹാസഖ്യത്തിന്‍റെ പ്രകടനപത്രിക അസംബന്ധം എന്ന് വിശേഷിപ്പിച്ച ബിജെപി ജനകീയ പ്രഖ്യാപനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ഒരുങ്ങുകയാണ്. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. അതേസമയം ഇരു മുന്നണികളുടെയും അധികാരമോഹത്തെ വിമർശിച്ച പ്രശാന്ത് കിഷോർ ജനകീയ പ്രശ്നങ്ങളിൽ സഖ്യകക്ഷികൾക്ക് താല്പര്യമില്ല എന്ന വിമർശനമാണ് ഉയർത്തുന്നത്.




Similar Posts