< Back
India
Can Declare You Terrorist In Seconds Bihar Cop Threatens Teacher
India

'ഒരു സെക്കന്‍റ് മതി നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍': അധ്യാപകന് പൊലീസിന്‍റെ ഭീഷണി

Web Desk
|
4 May 2023 8:19 AM IST

'അധികം സംസാരിക്കരുത്. ആളുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുക എന്നത് ഞങ്ങളുടെ ജോലിയാണ്'

പറ്റ്ന: നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതിയെന്ന് അധ്യാപകനെ ഭീഷണിപ്പെടുത്തി പൊലീസ്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി. ബിഹാറിലെ പറ്റ്നയിലാണ് സംഭവം.

പറ്റ്നയിൽ നിന്ന് 165 കിലോമീറ്റർ അകലെയുള്ള ജാമുയി പൊലീസ് സ്‌റ്റേഷനിലാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു അധ്യാപകന്‍. സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് മൂന്നു ദിവസം വൈകിയാണ് അധ്യാപകന്‍ എത്തിയത്. ഇതില്‍ അസ്വസ്ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് ശരൺ അധ്യാപകനോട് ആക്രോശിച്ചു.

അധ്യാപകന്‍ തന്റെ ഭാഗം വ്യക്തമാക്കുന്നതിനിടെയാണ് രാജേഷ് ശരൺ ഭീഷണി മുഴക്കിയത്- "അധികം സംസാരിക്കരുത്. ആളുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഒരു നിമിഷം കൊണ്ട് നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കും"- രാജേഷ് ശരൺ പറഞ്ഞു.

ദൃശ്യത്തില്‍ പൊലീസുകാരനു ചുറ്റും ആളുകളെ കാണാം. പക്ഷെ ആരും ഇടപെട്ടില്ല. സംഭവത്തിൽ ജാമുയി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.


Related Tags :
Similar Posts