< Back
India
ബിഹാർ തെരഞ്ഞെടുപ്പ്: ബിഭൂതിപൂർ മണ്ഡലത്തിൽ സിപിഎം മുന്നിൽ
India

ബിഹാർ തെരഞ്ഞെടുപ്പ്: ബിഭൂതിപൂർ മണ്ഡലത്തിൽ സിപിഎം മുന്നിൽ

Web Desk
|
14 Nov 2025 1:04 PM IST

ബിഭൂതിപൂർ മണ്ഡലത്തിൽ അജയ് കുമാറാണ് ലീഡ് ചെയ്യുന്നത്

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ സിപിഎം മുന്നിൽ. ബിഭൂതിപൂർ മണ്ഡലത്തിലാണ് സിപിഎം മുന്നിലുള്ളത്. അജയ്കുമാറാണ് സിപിഎമ്മിന് വേണ്ടി ബിഭൂതിപൂരിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 1558 വോട്ടുകൾക്കാണ് അജയ് കുമാർ മുന്നിട്ട് നിൽക്കുന്നത്. ജെഡിയുവിന്റെ രാവിണ കുഷ്‌വാഹയാണ് തൊട്ടു പുറകിൽ.

26981 വോട്ടുകളാണ് അജയ്കുമാർ നേടിയത്. 2020 ലും അജയ്കുമാർ തന്നെയായിരുന്നുല ബിഭൂതിപൂറിൽ നിന്ന് വിജയിച്ചത്. നാല് സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചിരുന്നത്. 2020 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. . ബിഭൂതിപൂറിലും മാഞ്ചിയിലുമാണ് കഴിഞ്ഞ തവണ വിജയിച്ചിരുന്നത്. ഇത്തവണ മാഞ്ചിയിൽ സിപിഎം പുറകിലാണ്. സിപിഎം സ്ഥാനാർത്ഥി ഡോ.സത്യേന്ദ്രയാദവ് രണ്ടാമതാണ്. ജെഡിയു സ്ഥാനാർത്ഥി രൺധീർ സിങ്ങാണ് മുന്നിൽ.

Similar Posts