< Back
India
പിതാവ് തന്നെ പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പെണ്‍കുട്ടി; 50കാരന്‍ അറസ്റ്റില്‍
India

പിതാവ് തന്നെ പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പെണ്‍കുട്ടി; 50കാരന്‍ അറസ്റ്റില്‍

Web Desk
|
7 May 2022 9:04 AM IST

റോസെരയിൽ താമസിക്കുന്ന അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്

ബിഹാര്‍: പിതാവ് തന്നെ ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പെണ്‍കുട്ടി. വീഡിയോ വൈറലായതിനെ തുടര്‍ന്ന് 50കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം.

റോസെരയിൽ താമസിക്കുന്ന അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. പിതാവ് തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായി 18കാരിയായ മകള്‍ പറഞ്ഞു. പിതാവിന്‍റെ യഥാര്‍ഥ സ്വഭാവം തുറന്നുകാട്ടാന്‍ ഒളിക്യാമറ ഉപയോഗിച്ച് തന്നെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റോസെറ സബ്ഡിവിഷൻ ഡി.എസ്.പി സഹിയാർ അക്തർ പറഞ്ഞു.

പിതാവിനെ പൊലീസ് ചോദ്യം ചെയ്യുകയും കേസിൽ വേറെയും പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഉപ്രദവിക്കുന്നത് മാതാവ് എതിര്‍ത്തില്ലെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ അമ്മാവന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.

Related Tags :
Similar Posts