
'രാഹുൽ ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചു'; അനിൽ ആന്റണി
|ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു.ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ടെന്നും അനില്‍ മീഡിയവണിനോട് പറഞ്ഞു
ന്യൂഡല്‍ഹി:രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചുവെന്ന് അനിൽ ആന്റണി. ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു.ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി നടത്തുന്നതെന്നും അനിൽ ആന്റണി മീഡിയവണിനോട് പറഞ്ഞു.
'ഇനിയും ബിജെപി മുന്നേറും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കി.കോൺഗ്രസ് ഇവിഎമ്മിനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു.വിജയിക്കുന്ന ഇടങ്ങളിൽ മാത്രം കോൺഗ്രസ് ജനാധിപത്യത്തെ പറ്റി പറയുന്നു.തോൽക്കുന്നിടത്ത് ഇവിഎമ്മിനെ കുറ്റം പറയുന്നു'. അനിൽ ആന്റണി പറഞ്ഞു
'കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ റിസൽട്ടാണ് ബിഹാറിലുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. മഹാസഖ്യത്തിന്റെത് ചരിത്ര പരാജയം.മുഖ്യമന്ത്രി ആരെന്നതിൽ പാർലമെന്ററി ബോഡിയാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിട്ടത് നിതീഷ് കുമാറിനെ മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.