< Back
India
ഹിറ്റ്‌ലറുടെ ഭരണം; സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എൻ.ഡി.എ ഘടകകക്ഷി
India

''ഹിറ്റ്‌ലറുടെ ഭരണം''; സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എൻ.ഡി.എ ഘടകകക്ഷി

Web Desk
|
30 Jan 2022 6:02 PM IST

ശനിയാഴ്ചയാണ് എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായത്. ബി.ജെ.പിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ ഒന്ന് പശുപതി കുമാർ പരസ് നയിക്കുന്ന രാഷ്ട്രീയ ലോക്ജനശക്തി പാർട്ടിക്ക് നൽകും. ജെ.ഡി.യു 11 സീറ്റുകളിൽ മത്സരിക്കും.

ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ബി.ജെ.പി, ജെ.ഡി.യു നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ.ഡി.എ ഘടകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി. ഹിറ്റ്‌ലറുടെ ഭരണമാണ് നടക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നൽകാൻ ബി.ജെ.പി-ജെ.ഡി.യു പാർട്ടികൾ തയ്യാറാവാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ശനിയാഴ്ചയാണ് എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായത്. ബി.ജെ.പിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ ഒന്ന് പശുപതി കുമാർ പരസ് നയിക്കുന്ന രാഷ്ട്രീയ ലോക്ജനശക്തി പാർട്ടിക്ക് നൽകും. ജെ.ഡി.യു 11 സീറ്റുകളിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചക്കും വികാസ്ശീൽ ഇൻസാൻ പാർട്ടിക്കും സീറ്റുകളൊന്നും നൽകിയിട്ടില്ല.

''മാഞ്ചിയുടെയും സഹാനിയുടെയും പിന്തുണകൊണ്ടാണ് ബിഹാറിൽ എൻ.ഡി.എ ഗവൺമെന്റ് നിലനിൽക്കുന്നത്. തങ്ങൾ ശക്തരാണെന്നും ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നുമാണ് ബി.ജെ.പിയും ജെ.ഡി.യുവും കരുതുന്നത്. ഇത് ഹിറ്റലറുടെ ഭരണം പോലെയാണ്''-സഹാനി പറഞ്ഞു. 24 സീറ്റുകളിലും തന്റെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുമിച്ച് മത്സരിക്കാനില്ലെന്ന് തേജസ്വി യാദവ് വ്യക്തമാക്കിയതോടെ പ്രതിപക്ഷ സഖ്യമായ മഹാഗണബന്ധൻ പിളർപ്പിന്റെ വക്കിലാണ്. 24 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Related Tags :
Similar Posts