< Back
India
ബിഹാർ: നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
India

ബിഹാർ: നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
20 Nov 2025 12:20 PM IST

മുഖ്യമന്ത്രി കസേരയിൽ നിതീഷ് കുമാറിന് പത്താം ഊഴം

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുത്തു. പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സാമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്ന് 14 പേരും ജെഡിയു വിൽ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്നലെ ചേർന്ന എൻഡിഎ യോഗത്തിൽ നിതീഷ് കുമാറിനെ മുന്നണി നേതാവായി തെരഞ്ഞെടുത്തിരുന്നു. സാമ്രാട്ട് ചൗധരിയാണ് ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവ്. 243 അംഗ നിയമസഭയിൽ 202 സീറ്റാണ് എൻഡിഎ നേടിയത്. ഇന്ത്യ സഖ്യത്തിന് 35 സീറ്റാണ് ലഭിച്ചത്. 89 സീറ്റുള്ള ബിജെപിയാണ് വലിയ ഒറ്റകക്ഷിയായി

Related Tags :
Similar Posts