< Back
India

India
പരാതി നൽകാൻ പോയ സത്രീയെകൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
|29 April 2022 9:44 AM IST
മസാജ് ചെയ്യിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ
പാട്‌ന: പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാൻ പോയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചതിന് ബിഹാറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശിഭൂഷൺ സിൻഹക്ക് സസ്‌പെൻഷൻ. മസാജ് ചെയ്യിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ. ബിഹാറിലെ സഹർസ ജില്ലയിലാണ് സംഭവം. നൗഹട്ട പൊലീസ് സ്റ്റേഷനിലെ ദർഹാർ ഔട്ട്പോസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം ഷർട്ട് ധരിക്കാതെ മസാജ് ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.