India
ramadan, bihar, bjp
India

റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് ജോലി സമയത്ത് ഇളവുമായി ബിഹാർ സർക്കാർ; എതിർപ്പുമായി ബിജെപി

Web Desk
|
19 March 2023 10:00 AM IST

സർക്കാറെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ

ന്യൂഡല്‍ഹി: റമദാനിൽ സർക്കാർ ജീവനക്കാർക്ക് ഇളവുമായി ബിഹാർ സർക്കാർ. ഇസ്‌ലാം മത വിശ്വാസികളായ ജീവനക്കാർക്ക് ജോലിക്ക് ഒരു മണിക്കൂർ നേരത്തെ വരാനും ജോലി ഒരു മണിക്കൂർ മുൻപേ അവസാനിപ്പിച്ച് മടങ്ങാനും അനുമതി നൽകി. ഇളവ് നൽകിയ തീരുമാനത്തെ എതിർത്ത് ബിജെപി രംഗത്തെത്തി.

ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തിലൊരു ആനുകൂല്യം നൽകുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും നവരാത്രി പോലുള്ള വിശേഷ ദിവസങ്ങളിൽ ഹിന്ദുക്കൾക്കും ഇളവുകൾ ലഭിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വോട്ടിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാൽ സർക്കാറെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പറഞ്ഞു.

Related Tags :
Similar Posts