< Back
India

India
ബിൽക്കീസ് ബാനു കേസ്: 11 കുറ്റവാളികളും ഗോധ്ര ജയിലിലെത്തി
|22 Jan 2024 6:30 AM IST
ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച സർക്കാർ തീരുമാനം കോടതി റദ്ദാക്കിയത്.
ഗോധ്ര: ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളും ഗോധ്ര ജയിലിൽ തിരിച്ചെത്തി. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് ഇവർ ഗോധ്ര സബ്ജയിലിലെത്തി കീഴടങ്ങിയത്. ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച സർക്കാർ തീരുമാനം കോടതി റദ്ദാക്കിയത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങുന്നതിന് സാവകാശം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി ഹരജികൾ തള്ളുകയായിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു ഉൾപ്പെടെ എട്ട് സ്ത്രീകളെ സംഘം ചേർന്ന് പീഡിപ്പിക്കുകയും ബിൽക്കീസിന്റെ മൂന്നു വയസുള്ള മകൻ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇവരെ 2022-ലെ സ്വാതന്ത്ര്യദിനത്തിൽ നല്ലനടപ്പിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പ്രതികളെ ജയിലിൽനിന്ന് വിട്ടയക്കുകയായിരുന്നു.