< Back
India
ജയിലിലായാല്‍ മന്ത്രിസ്ഥാനം പോകുന്ന ബില്‍; ജെപിസിക്ക് വിട്ടു
India

ജയിലിലായാല്‍ മന്ത്രിസ്ഥാനം പോകുന്ന ബില്‍; ജെപിസിക്ക് വിട്ടു

Web Desk
|
20 Aug 2025 3:39 PM IST

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: 30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ല് ജെപിസിക്ക് വിട്ടു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു.

ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു.

ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കം എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചത്.

അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

130ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

Similar Posts