< Back
India

India
ദീപാവലിക്ക് ബിരിയാണിക്കട തുറന്നു; ഡൽഹിയിൽ മുസ്‌ലിം കടക്കാരന് ഭീഷണി
|6 Nov 2021 6:17 PM IST
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
ദീപാവലിക്ക് ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് ബിരിയാണിക്കട തുറന്നതിന് ഡൽഹിയിലെ മുസ്‌ലിം കടക്കാരന് ഭീഷണി. സാന്ത് നഗർ ഏരിയയിൽ കട തുറന്നതിന് ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തു. സെക്ഷൻ 295 A പ്രകാരം ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ വൃണപ്പെടുത്തനുള്ള ബോധപൂർവമായി ശ്രമിച്ചതിനാണ് കേസ്.
ഭീഷണി മുഴക്കിയയാൾ വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത് നരേഷ് കുമാർ സൂര്യവൻഷിയെന്നാണ്. വലതുപക്ഷ ഗ്രൂപ്പായ ബജ്‌റംഗാദൾ പ്രവർത്തകനാണെന്നും ഇയാൾ പറയുന്നു. സാന്ത് നഗർ ഹിന്ദു ഏരിയയാണെന്ന് ഇയാൾ ഉത്സവ ദിനങ്ങളിൽ കടകൾ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു-പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ഒമ്പത് മണിയോടെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയ ഉടൻ തന്നെ കട അടക്കുകയായിരുന്നു.