< Back
India
Deleting Savarkar speech video is Rahul Gandhis personal liberty: Court
India

'രാഹുൽ ഗാന്ധി പാകിസ്താൻ സ്‌നേഹി'; ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിനെതിരെ ബിജെപി

Web Desk
|
15 Aug 2025 2:26 PM IST

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല.

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി 'പാകിസ്താൻ സ്‌നേഹി'യാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല എക്‌സിൽ കുറിച്ചു. നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം നേതാക്കൾ വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധിയും ഖാർഗെയും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടികളിലാണ് പങ്കെടുത്തത്. കഴിഞ്ഞ തവണ സ്വാതന്ത്ര്യദിന ആഘോഷത്തിൽ രാഹുലിന് പിൻനിരയിൽ സീറ്റ് നൽകിയത് വിവാദമായിരുന്നു.

കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുള്ള രാഹുലിന് കഴിഞ്ഞ തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇരിപ്പിടം അനുവദിച്ചത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുന്നിലുള്ള വരിയിലായിരുന്നു. സാധാരണ ഒന്നാം നിരയിലാണ് പ്രതിപക്ഷനേതാവിന് ഇരിപ്പിടം നൽകാറുള്ളത്. ഈ കീഴ്‌വഴക്കം ലംഘിച്ചാണ് രാഹുലിന്റെ ഇരിപ്പിടം കഴിഞ്ഞ തവണ പിൻനിരയിലേക്ക് മാറ്റിയത്.

Similar Posts