< Back
India
Sonia Gandhi Responds To Exit Polls Ahead Of Counting Day,
India

'പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർത്തി'; സോണിയാ ഗാന്ധിക്കെതിരെ ബിജെപി

Web Desk
|
13 Aug 2025 4:01 PM IST

1983ലാണ് സോണിയക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ 1980ലെ വോട്ടർ പട്ടികയിൽ അവരുടെ പേരുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ന്യൂഡൽഹി: വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധി പോരാട്ടം കനപ്പിക്കുന്നതിനിടെ കോൺഗ്രസ് നേതാവും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. സോണിയയുടെ ഇറ്റാലിയൻ പൗരത്വം ഉന്നയിച്ചാണ് ബിജെപിയുടെ ആരോപണം. സോണിയ ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർത്തിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യആരോപിച്ചു.

സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നത് 1983ലാണ്. എന്നാൽ അതിന് മൂന്ന് വർഷം മുമ്പ് 1980ൽ അവരുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടു. ആ സമയത്ത് ഗാന്ധി കുടുംബം താമസിച്ചിരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 1, സഫ്ദർജങ് റോഡിൽ ആയിരുന്നു. അന്നുവരെ ആ വിലാസത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന വോട്ടർമാർ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയുമായിരുന്നു. 1980ൽ ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറൽ റോൾ പുനഃപരിശോധനക്ക് വിധേയമാക്കി. 1980 ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയായിരുന്നു ഇത്. ഈ പുഃപരിശോധനാ പ്രക്രിയക്കിടെ സോണിയയുടെ പേര് 145-ാം പോളിങ് സ്‌റ്റേഷനിലെ 388-ാം സീരിയൽ നമ്പറായി ചേർക്കപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപിച്ചു.

പ്രതിഷേധത്തെ തുടർന്ന് 1982ൽ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. പക്ഷേ 1983ൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ കൊല്ലത്തെ വോട്ടർപട്ടികയുടെ പുനഃപരിശോധനയിൽ പോളിങ് സ്‌റ്റേഷൻ 140ൽ 236-ാം ക്രമനമ്പറായി സോണിയാ ഗാന്ധിയെ പട്ടികയിൽ ഉൾപ്പെടുത്തി. വോട്ടർ രജിസ്‌ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി ഒന്നായിരുന്നു. എന്നാൽ സോണിയക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് ഏപ്രിൽ 30ന് ആയിരുന്നുവെന്നും മാളവ്യ ആരോപിച്ചു.

Similar Posts