< Back
India

India
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല
|17 Jun 2024 6:05 PM IST
അശ്വിനി വൈഷ്ണവിനും ഭൂപേന്ദ്ര യാദവിനും മഹാരാഷ്ട്രയുടെ ചുമതല
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബിജെപി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏൽപിച്ചു. ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവിനും ഭൂപേന്ദ്ര യാദവിനും മഹാരാഷ്ട്രയുടെ ചുമതല നൽകിയിട്ടുണ്ട്... ശിവരാജ് സിംഗ് ചൗഹാനും ഹിമന്ദ ബിശ്വ ശർമയ്ക്കുമാണ് ജാർഖണ്ഡിന്റെ ചുമതല. ഹരിയാനയുടെ ചിമതല ബിപ്ലവ് കുമാറിനും ധർമേന്ദ്ര പ്രധാനും നൽകി. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയാണ് ബിജെപി.