< Back
India
സീറ്റ് നിഷേധിച്ചു; പാർട്ടി യോഗത്തിൽ പൊട്ടിക്കരഞ്ഞ് അസമിലെ ബിജെപി നേതാവ്
India

സീറ്റ് നിഷേധിച്ചു; പാർട്ടി യോഗത്തിൽ പൊട്ടിക്കരഞ്ഞ് അസമിലെ ബിജെപി നേതാവ്

അഹമ്മദലി ശര്‍ഷാദ്
|
19 March 2026 10:40 AM IST

അഭയ്പുരി മണ്ഡലത്തിലെ നേതാവായ സഞ്ജയ് റായ് ആണ് പരസ്യമായി പൊട്ടിക്കരഞ്ഞത്

ഗുവാഹതി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി യോഗത്തിൽ പൊട്ടിക്കരഞ്ഞ് അസമിലെ ബിജെപി നേതാവ്. അഭയ്പുരി മണ്ഡലത്തിലെ നേതാവായ സഞ്ജയ് റായ് ആണ് പരസ്യമായി പൊട്ടിക്കരഞ്ഞത്.

അഭയ്പുരിയിൽ മത്സരിക്കാൻ സഞ്ജയ് റായ് നേതൃത്വത്തെ താത്പര്യമറിയിച്ചിരുന്നു. 10 വർഷത്തോളമായി മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. എന്നാൽ പാർട്ടി സീറ്റ് നൽകില്ലെന്ന് വ്യക്തമായതോടെയാണ് ബൊംഗായ്ഗാവിലെ നോർത്ത് സൽമാരയിൽ നടന്ന യോഗത്തിൽ സഞ്ജയ് റായ് പൊട്ടിക്കരഞ്ഞത്.

ആകെയുള്ള 126-ൽ 89 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 37 സീറ്റിൽ സഖ്യകക്ഷികൾ മത്സരിക്കും. അസം ഗണപരിഷത് 26 സീറ്റിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റിലും മത്സരിക്കും. 2016 മുതൽ അസമിൽ ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Similar Posts