< Back
India
നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ജമ്മുവിൽ മലയാളി വൈദികന് നേരെ ബിജെപി ആക്രമണം
India

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ജമ്മുവിൽ മലയാളി വൈദികന് നേരെ ബിജെപി ആക്രമണം

Web Desk
|
31 Dec 2025 8:11 AM IST

പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്തുമസ് തലേന്നാണ് ആക്രമണം ഉണ്ടായത്

ന്യൂഡൽഹി: ജമ്മുവിലെ ആർഎസ്പുരയിൽ മലയാളി വൈദികന് നേരെ ആക്രമണം. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്തുമസ് തലേന്നാണ് ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം.

അക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് വൈദികനും കുടുംബവും ആരോപിച്ചു. വൈദികന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ക്രിസ്തുമസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെ മലയാളി വൈദികനെയും ഭാര്യയേയും അറസ്റ്റ് ചെയ്തിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

Similar Posts