< Back
India

India
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബി.ജെ.പി നേതാവ് യുപിയിൽ അറസ്റ്റില്‍
|26 Jun 2021 5:16 PM IST
യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
ഉത്തർപ്രദേശിൽ സ്ത്രീ പീഡനത്തിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് ഗദ്വാർ പൊലീസ് പറഞ്ഞു.
ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)ആണ് അറസ്റ്റിലായത്. 23കാരിയെയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായി യുവതി പറഞ്ഞു. തുടര്‍ന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.
വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി ഗദ്വാർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള രാജീവ് സിംഗ് പറഞ്ഞു.