< Back
India

India
യുപിയിൽ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു; ആറ് പേർ ഒളിവിൽ
|19 July 2023 10:15 AM IST
ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു
ലഖ്‌നൗ: യു.പിയിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിനെ ആറ് പേർ ചേർന്ന് അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.ദിനേശ് സിംഗ് (40) എന്നയാളെ ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു. രണ്ടുബൈക്കിലാണ് അക്രമിസംഘം എത്തിയത്. ദിനേശിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി.ഈ സമയത്ത് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ഇളമാരൻ പറഞ്ഞു.