< Back
India
മോദിയെയും ആർഎസ്എസിനേയും കനയ്യ കുമാർ അധിക്ഷേപിച്ചെന്ന് ബിജെപി: പൊലീസിൽ പരാതി
India

മോദിയെയും ആർഎസ്എസിനേയും കനയ്യ കുമാർ അധിക്ഷേപിച്ചെന്ന് ബിജെപി: പൊലീസിൽ പരാതി

Web Desk
|
14 April 2025 11:13 AM IST

ബിഹാറിലെ ബിജെപിയുടെ മീഡിയ വിഭാഗമാണ് കോട്‌വാലി പൊലീസില്‍ പരാതി നല്‍കിയത്

പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ‌എസ്‌എസിനുമെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പരാതി നല്‍കി ബിജെപിയുടെ ബിഹാര്‍ ഘടകം. ബിഹാറിലെ ബിജെപിയുടെ മീഡിയ ഇൻ ചാർജ് ഡാനിഷ് ഇക്ബാലാണ് കോട്‌വാലി പൊലിസില്‍ പരാതി നല്‍കിയത്

അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇക്ബാല്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി മോദിക്കും ആർ‌എസ്‌എസിനുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും അവരെ തീവ്രവാദികളെന്ന് വിളിച്ച് കനയ്യ ഒരു ടിവി ചാനലില്‍ സംസാരിച്ചുവെന്നുമാണ് ബിജെപിയുടെ ആരോപണം.

നവംബറിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രചാരണപരിപാടികള്‍ സജീവമാക്കുന്നതിനിടെയാണ് കനയ്യകുമാറിനെതിരായ നീക്കം. കോണ്‍ഗ്രസ് റാലികളില്‍ പ്രധാനിയായാണ് കനയ്യയെ പരിഗണിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻ‌എസ്‌യു‌ഐയുടെ ചുമതലയാണ് കനയ്യ നിലവില്‍ വഹിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സംസ്ഥാനത്ത് സജീവമാക്കി നിര്‍ത്തുന്ന പരിപാടികളും അദ്ദേഹം നടത്തുന്നുണ്ട്. എഐഎസ്എഫ് നേതാവായിരിക്കെ അദ്ദേഹം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായിയിൽ നിന്ന് സിപിഐയുടെ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021ലാണ് അദ്ദേഹം കോൺഗ്രസിൽ ചേര്‍ന്നത്.

Similar Posts