< Back
India
deepa das munshi,Congress,BJP,national herald case,india,നാഷണല്‍ ഹെറാള്‍ഡ് കേസ്,സോണിയഗാന്ധി,രാഹുല്‍ഗാന്ധി,കോണ്‍ഗ്രസ്,ദീപദാസ് മുന്‍ഷി
India

'ബിജെപി കോൺഗ്രസിനെ ഭയക്കുന്നു, സോണിയക്കും രാഹുലിനുമെതിരെ ഒരു തെളിവും ഇഡിക്ക് കണ്ടെത്താനായില്ല'; ദീപാ ദാസ് മുൻഷി

Web Desk
|
17 April 2025 6:30 AM IST

ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ നേരിടാൻ കോൺഗ്രസ് തയാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി മീഡിയവണിനോട്

ന്യൂഡല്‍ഹി :നാഷണൽ ഹൊറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത് നിർഭാഗ്യകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.

' തെറ്റായ ആരോപണങ്ങളാണ് ഇഡിയുടെത്. ഒരു തെളിവും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞില്ല. അഹമ്മദാബാദ് സമ്മേളനത്തിനുശേഷം, ബിജെപി കോൺഗ്രസിനെ വളരെയധികം ഭയന്നിരിക്കുന്നുവെന്നും റോബർട്ട് വാദ്രക്കെതിരെയുള്ള കേസും ബിജെപിയുടെ അജണ്ടയെന്നും' ദീപാ ദാസ് മുൻഷി മീഡിയവണിനോട് പറഞ്ഞു.

'എന്തിനെയും നേരിടാൻ തയാറാണ്.ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ നേരിടാൻ കോൺഗ്രസ് തയാറാണ്'..ദീപാ ദാസ് മുൻഷി പറഞ്ഞു.

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യം കോൺഗ്രസ്‌ ആലോചിക്കുന്നുണ്ട്. ഇഡി നടപടിക്കെതിരെ രാജ്യവ്യാപ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.

മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടെ പ്രതിഷേധത്തിന്റെ ഭാഗമാക്കാനും ശ്രമം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ ജനങ്ങളുടെ മുന്നിൽ വീണ്ടും തുറന്നു കാണിക്കാനാണ് കോൺഗ്രസ്‌ നേതാക്കളുടെ തീരുമാനം.


Similar Posts