< Back
India
മോദിക്ക് ഇന്ന് 75ാംപിറന്നാൾ; വാരാണസിയിലെ വിജയം ചോദ്യം ചെയ്യുന്ന തെളിവുകൾ രാഹുൽ പുറത്ത് വിടുമെന്ന് കോണ്‍ഗ്രസ്
India

മോദിക്ക് ഇന്ന് 75ാംപിറന്നാൾ; വാരാണസിയിലെ വിജയം ചോദ്യം ചെയ്യുന്ന തെളിവുകൾ രാഹുൽ പുറത്ത് വിടുമെന്ന് കോണ്‍ഗ്രസ്

Web Desk
|
17 Sept 2025 7:03 AM IST

ബിജെപി നേതാക്കൾക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാൾ. ബിജെപി നേതാക്കൾക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെതിരായ വോട്ട് ചോരി ബോംബ് , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പിറന്നാളാഘോഷം.

മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പിറന്നാൾ ആണെങ്കിലും ഇത്തവണ രാഷ്ട്രീയ പ്രാധാന്യമേറെയാണ് . 75 എന്ന സംഖ്യയിൽ കുരുങ്ങിയാണ് ഒരിയ്ക്കലും കൂടാത്ത മാർഗ്ഗ നിർദേശ് മണ്ഡലിൽ മുതിർന്ന നേതാക്കൾ ഒതുങ്ങിയത് . 2025 സെപ്തംബർ 17 ശേഷം മോദിയുടെ പിൻഗാമി അമിത് ഷാ ആകുമെന്നും യോഗി ആദിത്യ നാഥിന് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്നും ആദ്യം പ്രചരിപ്പിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആണ് .

ഡൽഹിയിലെ അധികാര നഷ്ടവും ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ തോൽവിയും കെജ്‌രിവാളിനെ പൂർണമായും തകർത്തു കളഞ്ഞു. വോട്ട് തട്ടിപ്പിന്റെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് ഹാട്രിക് മോദി വിജയത്തിന്റെ ശോഭ കെട്ടു തുടങ്ങിയത്. ഒരു മാസം മുൻപ് രാഹുൽ ഗാന്ധി പൊട്ടിച്ചത് ആറ്റം ബോംബ് ആയിരുന്നെങ്കിൽ ഇന്ന് ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്നാണ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ അവകാശപ്പെടുന്നത്. മോദിയുടെ വാരാണസി മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്യുന്ന തെളിവുകൾ രാഹുൽ പുറത്ത് വിടുമെന്നാണ് പറയുന്നത്.

മോദി അധികാരത്തിലെത്തിയ ശേഷം ഓരോ പിറന്നാളും വലിയ തോതിൽ ആഘോഷിക്കുകയാണ് പതിവ് . കഴിഞ്ഞ തവണ ഒഡിഷയിൽ 3800 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 2023ൽ വിശ്വകർമ യോജന പ്രഖ്യാപിച്ചു. 73 മത് പിറന്നാളിന് വാരണാസിയിൽ ബിജെപി പ്രവർത്തകർ 73 കിലോ ലഡു വിതരണം ചെയ്തു. 2021 ലെ കോവിഡ് കാലത്ത് 2 കോടി 26 ലക്ഷം പ്രതിരോധ വാക്സിൻ നൽകി റെക്കോർഡിട്ടു . ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക നികുതി അടിച്ചേൽപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ,മോദിയെ വിളിച്ചു ആശംസ നേർന്നു.

Similar Posts