< Back
India
ക്രിസ്ത്യൻ മതവിഭാഗത്തിന് നേരെ വീണ്ടും അതിക്രമം;   ജബൽപൂരിൽ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചു
India

ക്രിസ്ത്യൻ മതവിഭാഗത്തിന് നേരെ വീണ്ടും അതിക്രമം; ജബൽപൂരിൽ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചു

Web Desk
|
23 Dec 2025 12:59 PM IST

മധ്യപ്രദേശിലെ ജബൽ പൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് കാഴ്ച പരിമിതിയുള്ള യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്

മധ്യപ്രദേശ്: ക്രിസ്ത്യൻ മതവിഭാഗത്തിന് നേരെ വീണ്ടും ഹിന്ദുത്വ സംഘങ്ങളുടെ അതിക്രമം. മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചു. നിർബന്ധിത മതപരിവർത്തനമെന്ന് ആരോപിച്ച് ബിജെപി നേതാവ് അഞ്ജു ഭാർഗവയാണ് യുവതിയെ മർദ്ദിച്ചത്.

മമധ്യപ്രദേശിലെ ജബൽ പൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് കാഴ്ച പരിമിതിയുള്ള യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം എന്ന് ആരോപിച്ച് ബിജെപി നേതാക്കൾ അടക്കമുള്ള സംഘം പള്ളിയിൽ കയറിയാണ് അതിക്രമം ഉണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.

അതേസമയം, ഡൽഹി ലജ്പത് നഗറിൽ തീവ്രഹിന്ദുത്വ സംഘടനകൾ ക്രിസ്‌മസ് കരോൾ തടഞ്ഞു. ചില മതങ്ങൾക്കും വ്യക്തികൾക്കും ഇന്ത്യയിൽ എന്തു ചെയ്യുന്നതിനും ഉള്ള അവകാശം ഉണ്ടെന്ന് ഓൾ ഇന്ത്യ കാത്തലിക് ഫോറം കുറ്റപ്പെടുത്തി. അതിനിടെ ഇന്നലെ ഡൽഹിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസം ഒഡീഷയിൽ ക്രിസ്മസ് സാൻ്റയുടെ വസ്ത്രം വിറ്റ നാടോടി സംഘത്തെയും തീവ്ര ഹിന്ദുത്വ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.

Similar Posts