< Back
India
ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
India

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

Web Desk
|
5 July 2025 10:25 AM IST

ആറ് വര്‍ഷം മുന്‍പ് ഗോപാല്‍ ഖെംകയുടെ മകനും വെടിയേറ്റ് മരിച്ചിരുന്നു

പറ്റ്ന: ബിഹാറില്‍ വ്യവസായ പ്രമുഖനും ബിജെപി നേതാവുമായ ഗോപാല്‍ ഖെംക വെടിയേറ്റ് മരിച്ചു. പറ്റ്നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രിയാണ് കൊല നടന്നത്. ആറ് വര്‍ഷം മുന്‍പ് ഗോപാല്‍ ഖെംകയുടെ മകനും വെടിയേറ്റ് മരിച്ചിരുന്നു.

കേസിൽ എസ്പി സിറ്റി സെൻട്രലിന്‍റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി വിനയ് കുമാർ പറഞ്ഞു.2018 ഡിസംബറിൽ ഫാക്ടറിയുടെ ഗേറ്റിൽ വെച്ചാണ് ഇദ്ദേഹത്തിന്‍റെ മകൻ ഗുഞ്ചൻ ഖേംകയും സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

ഗോപാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ 'പനാഷെ' ഹോട്ടലിന് സമീപമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ് (രാജേഷ് രഞ്ജൻ) കൊലപാതകം നടന്ന സ്ഥലത്ത് എത്തുകയും നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

Similar Posts