< Back
India

India
52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ബി.ജെ.പി നേതാവിനെതിരെ കേസ്
|1 Jun 2022 10:48 AM IST
മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്
മുംബൈ: 52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് മോഹിത് കാംബോജിനെതിരെ കേസെടുത്തു. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുടെ പരാതിയെത്തുടർന്ന് മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
ബാങ്കിന്റെ ഡയറക്ടർമാരിലൊരാള കാംബോജ് 52 കോടി രൂപയുടെ വായ്പയെടുത്തിരുന്നു. എന്നാൽ വായ്പയെടുത്തപ്പോൾ കാണിച്ച കാരണത്തിനല്ല പണം ഉപയോഗിച്ചതെന്നാണ് പരാതി. കാംബോജിന് പുറമെ മറ്റ് രണ്ട് ഡയറക്ടർമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, എഫ്.ഐ.ആർ വ്യാജമെന്നു മോഹിത് കാംബോജ് പറഞ്ഞു.