< Back
India
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎൽഎയെ ആട്ടിയോടിച്ച് നാട്ടുകാർ
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎൽഎയെ ആട്ടിയോടിച്ച് നാട്ടുകാർ

Web Desk
|
20 Jan 2022 9:59 PM IST

ഇന്ത്യയിൽ കഴിയാൻ പേടിയുള്ളവരെ ബോംബിട്ടുകൊല്ലണമെന്ന വിക്രം സൈനിയുടെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലത്തിലെത്തിയ ബിജെപി എംഎൽഎയെ ഓടിച്ചുവിട്ട് നാട്ടുകാർ. ഉത്തർപ്രദേശിലെ മുസഫർനഗർ എംഎൽഎ വിക്രം സിങ് സൈനിയെയാണ് നാട്ടുകാർ പിന്നാലെക്കൂടി ഓടിച്ചത്.

സ്വന്തം മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു വിക്രം സൈനി. എന്നാൽ, കുപിതരായ ആൾക്കൂട്ടം എംഎൽഎയുടെ കാർ പിന്തുടരുകയും ഇദ്ദേഹത്തിനെതിരെ ബഹളംവയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ പിൻവലിച്ച വിവാദ കാർഷിക നയങ്ങൾ ഉയർത്തിയായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പിന്നാലെ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. ഒടുവിൽ കൈക്കൂപ്പി മാപ്പപേക്ഷിച്ചാണ് എംഎൽഎ സ്ഥലം കാലിയാക്കിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിവാദ പ്രസ്താവനകൾ കൊണ്ട് നിരവധി തവണ വാർത്തകളിൽ നിറഞ്ഞയാളാണ് വിക്രം സൈനി. ഇന്ത്യയിൽ കഴിയാൻ പേടിയുള്ളവരെ ബോംബിട്ടുകൊല്ലണമെന്ന സൈനിയുടെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പശുവിനെ കൊല്ലുന്നവരുടെ കൈകാലുകൾ മുറിക്കണം, ഈ രാജ്യം ഹിന്ദുസ്താനാണെന്നും ഹിന്ദുക്കളുടെ രാജ്യമാണെന്നുമടക്കമുള്ള വേറെയും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.

Similar Posts