< Back
India
യുപി നിയമസഭക്കുള്ളില്‍ ഉരസി ബിജെപി എംഎല്‍എമാര്‍, പിടിച്ചുമാറ്റി സഹപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് അഖിലേഷ് യാദവ്
India

യുപി നിയമസഭക്കുള്ളില്‍ 'ഉരസി' ബിജെപി എംഎല്‍എമാര്‍, പിടിച്ചുമാറ്റി സഹപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് അഖിലേഷ് യാദവ്

Web Desk
|
15 Aug 2025 5:57 PM IST

മഥുരയിൽ നിന്നുള്ള ബിജെപി എംഎൽഎ രാജേഷ് ചൗധരിയും വാരണാസിയിൽ നിന്നുള്ള പാർട്ടി അംഗം സൗരഭ് ശ്രീവാസ്തവയും തമ്മിലാണ് രൂക്ഷമായ വാഗ്വാദം അരങ്ങേറിയത്.

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയുടെ വർഷകാല സമ്മേളനത്തിനിടെ ബിജെപിയിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള വാക്കുതർക്കത്തിന്റെ വീഡിയോ വൈറലാകുന്നു.

മഥുരയിൽ നിന്നുള്ള ബിജെപി എംഎൽഎ രാജേഷ് ചൗധരിയും വാരണാസിയിൽ നിന്നുള്ള പാർട്ടി അംഗം സൗരഭ് ശ്രീവാസ്തവയും തമ്മിലാണ് രൂക്ഷമായ വാഗ്വാദം അരങ്ങേറിയത്. സഹപ്രവര്‍ത്തകര്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.

രണ്ട് വരികൾ മുന്നിൽ ഇരുന്നിരുന്ന ശ്രീവാസ്തവയ്ക്ക് നേരെ തിരിയാന്‍ ശ്രമിച്ച ചൗധരിയെ തടയാൻ ചില നിയമസഭാംഗങ്ങൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 'വിഷൻ 2047' എന്ന വിഷയത്തിൽ നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ തമ്മിലെ വാക്കുതര്‍ക്കം. ഭരണകക്ഷിക്കുവേണ്ടി ആര് സംസാരിക്കണമെന്ന് തീരുമാനിക്കുമ്പോഴാണ് തർക്കം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാരണാസി എംഎൽഎ തന്റെ പേര് സ്പീക്കർക്ക് കൈമാറുന്നില്ലെന്ന് ചൗധരി പറഞ്ഞാതായി റിപ്പോർട്ടുണ്ട്. അതേസമയം വീഡിയോ ഏറ്റെടുത്ത് പ്രതിപക്ഷം രംഗത്ത് എത്തി.

ഇങ്ങനെ നിലവിട്ട് പെരുമാറുന്നവരെ ബിജെപി പ്രൊമോട്ട് ചെയ്യുന്നുവെന്നായിരുന്നു വീഡിയോ പങ്കിട്ട് അഖിലേഷ് യാദവ് എക്സില്‍ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചതിന് കഴിഞ്ഞ ദിവസമാണ് ഒരു എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി പുറത്താക്കിയത്.

Watch Video

Similar Posts