< Back
India
ബി.ജെ.പി എം.എൽ.എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു
India

ബി.ജെ.പി എം.എൽ.എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു

Web Desk
|
25 Jan 2022 3:08 PM IST

അപകടത്തിൽ പ്രധാനമന്ത്രി മോദി ദു:ഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു

മഹാരാഷ്ട്രയിൽ ബി.ജെ.പി എം.എൽ.എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി 1.30 ഓടെ പാലത്തിൽ നിന്ന് കാർ മറിഞ്ഞാണ് അപകടം. വാർധയിലെ സാവാംഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് എല്ലാവരും.

ദിയോലിയിൽ നിന്ന് വാർധയിലേക്ക് പോകുമ്പോൾ സെൽസുര ഗ്രാമത്തിന് സമീപമുള്ള പാലത്തിൽ നിന്ന് കാർ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവസാനവർഷ വിദ്യാർഥികളായ നീരജ് ചൗഹാൻ,വിവേക് നന്ദൻ, ശുഭം ജയ്സ്വാൾ, പ്രത്യുഷ് സിംഗ്, ഒന്നാം വർഷവിദ്യാർഥികളായ അവിഷ്‌കാർ രഹാങ്‌ഡേൽ. പവൻ ശക്തി, മെഡിക്കൽ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എൽ.എ വിജയ് രഹാങ്‌ഡേലിന്റെ മകനാണ് ആവിഷ്‌കാർ രഹാങ്‌ഡേൽ.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.

Similar Posts