
Photo-(X/INCMP
അംബേദ്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങി; ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി
|മധ്യപ്രദേശിലെ ബിജെപി എംപി ഗണേഷ് സിങ് ആണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ക്രെയിന്‍ ഓപ്പറേറ്ററുടെ മുഖത്തടിച്ചത്
ഭോപാൽ: ബിആര്‍ അംബേദ്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനില്‍ കുടുങ്ങിപ്പോയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി.
മധ്യപ്രദേശിലെ ബിജെപി എംപി ഗണേഷ് സിങ് ആണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ക്രെയിന്‍ ഓപ്പറേറ്ററുടെ മുഖത്തടിച്ചത്.
അംബേദ്കറുടെ പ്രതിമയില്‍ മാലയിട്ടതിനു ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ ക്രെയിന്‍ കുലുങ്ങുകയും പെട്ടെന്ന് നില്‍ക്കുകയും ചെയ്തു. ക്രെയിന്‍ താഴെയെത്തിയതോടെ പ്രകോപിതനായ എംപി പാര്‍ട്ടി പ്രവര്‍ത്തകരുടെയു ഉദ്യോഗസ്ഥരുടെയും മുന്നില്‍ വച്ച് ക്രെയിന്‍ ജീവനക്കാരനെ തല്ലുകയായിരുന്നു.
അതേസമയം അവന്റെ കൈയും കാലും അടിച്ചൊടിക്കുകയായിരുന്നു വേണ്ടതെന്ന ഗണേഷ് സിങിന്റെ സ്റ്റാഫ് അംഗത്തിന്റെ പ്രതികരണവും വിവാദമായി. സാങ്കേതിക തകരാര്‍ കാരണമാണ് ക്രെയിനിന് കുലുക്കമുണ്ടായതെന്നാണ് ഓപ്പറേറ്റര്‍ പറയുന്നത്. ഇതിനിടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. ബിജെപി നേതാക്കളുടെ ധാർഷ്ട്യമാണ് തുറന്നുകാട്ടപ്പെട്ടതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് അഭിനവ് ബറോലിയ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയല്ലെന്നും സ്വന്തം അഭിമാനത്തിനായി പ്രവർത്തിക്കുന്നുവരാണ് ബിജെപിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.