< Back
India
ബി.ജെ.പി ദേശീയ അധ്യക്ഷൻ   ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി
India

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി

Web Desk
|
25 March 2024 8:56 AM IST

മോഷ്ടിച്ചത് സർവീസ് സെൻ്ററിൽ നിർത്തിയിട്ട ഫോർച്ച്യൂണർ

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാർ മോഷണം പോയി. ഡൽഹി ഗോവിന്ദപുരിയിലെ സർവ്വീസ് സെന്ററിൽ നിന്നാണ് ടൊയോട്ട ഫോർച്ച്യൂണർ കാർ മോഷണം പോയത്.

കാർ ഡ്രൈവർ ജോഗീന്ദർ സിങ് മാർച്ച് 19ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാർ മോഷണം പോയത് വാർത്തയാവുന്നത്.

സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ജോഗീന്ദർ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി മടങ്ങിവന്നപ്പോഴാണ് കാർ മോഷ്ടിക്കപ്പെട്ടതായി തിരിച്ചറിയുന്നത്.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ ഗുരുഗ്രാമിലേക്ക് പോകുന്നത് കണ്ടെന്ന് വ്യക്തമാക്കി. എന്നാൽ കാർ നിലവിലെവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

Similar Posts