< Back
India
K Surendran
India

ബിജെപി സംസ്ഥാന പ്രസിഡൻ്റ് പദവി; കെ സുരേന്ദ്രന് സാധ്യത മങ്ങുന്നു

Web Desk
|
15 Jan 2025 10:57 PM IST

സുരേന്ദ്രൻ പ്രസിഡന്റായ കാലയളവിനെ രണ്ട് ടേമായി കണക്കാക്കണമെന്ന് സംസ്ഥാന കോർ കമ്മറ്റിയിൽ ആവശ്യം ഉയർന്നു

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡൻ്റ് പദവിയിൽ തുടരുന്നതിന് കെ. സുരേന്ദ്രന് സാധ്യത മങ്ങുന്നു. സുരേന്ദ്രൻ പ്രസിഡന്റായ കാലയളവിനെ രണ്ട് ടേമായി കണക്കാക്കണമെന്ന് സംസ്ഥാന കോർ കമ്മറ്റിയിൽ ആവശ്യം ഉയർന്നു. BJP ദേശീയ നേതാക്കളും കോർകമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കലുമായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. 2020 ഫെബ്രുവരി 15നാണ് കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാകുന്നത്.

Related Tags :
Similar Posts